മരിച്ചെന്നുകരുതി FIR ; മൃതദേഹപരിശോധനയ്ക്കിടെ 'പരേതൻ' കാലനക്കി; ആറുദിവസത്തിനുശേഷം മരിച്ചു
മരണം' സ്ഥിരീകരിച്ച് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയയാൾ ആറുദിവസത്തിനുശേഷം ആശുപത്രിയില്‍ മരിച്ചു. സ്റ്റേഡിയം വാര്‍ഡ് ഹാജി മന്‍സിലില്‍ റിയാസ് (47) ആണ് മരിച്ചത്. 23-നു രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സംശയിച്ചത്
ആലപ്പുഴ: 'മരണം' സ്ഥിരീകരിച്ച് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയയാൾ ആറുദിവസത്തിനുശേഷം ആശുപത്രിയില്‍ മരിച്ചു. സ്റ്റേഡിയം വാര്‍ഡ് ഹാജി മന്‍സിലില്‍ റിയാസ് (47) ആണ് മരിച്ചത്. 23-നു രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സംശയിച്ചത്.
ഇദ്ദേഹം ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. മുറിയില്‍ മരിച്ചനിലയില്‍ കണ്ടെന്ന 'പരേതന്റെ' ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മരണം രേഖപ്പെടുത്തി എഫ്.ഐ.ആര്‍. ഇട്ടത്.
ഡിവൈ.എസ്.പി. മധു ബാബു സംഭവമറിഞ്ഞ് സ്ഥലത്തെത്തി ഇരുട്ടുമുറിയില്‍ 'മൃതദേഹ' പരിശോധന നടത്തിയപ്പോഴാണ് പരേതന്‍ കാലനക്കിയതും ജീവനുണ്ടെന്നു തിരിച്ചറിഞ്ഞതും. തുടര്‍ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.
അസ്വഭാവിക മരണത്തിന് നോര്‍ത്ത് പോലീസ് പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരാളുടെ മരണം രേഖപ്പെടുത്തി രണ്ട് എഫ്.ഐ.ആര്‍. തയ്യാറാക്കുന്നത് അസാധാരണമാണ്.