തൃശ്ശൂരിൽ പള്ളി വികാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പതിയാരം സെന്റ് ജോസഫ്‌സ് പള്ളിവികാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്.
May 14, 2025, 18:49 IST
തൃശ്ശൂർ: പതിയാരം സെന്റ് ജോസഫ്‌സ് പള്ളിവികാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബര്‍ 22-നാണ് പതിയാരം പള്ളിയില്‍ വികാരിയച്ചനായി ലിയോ പുത്തൂർ ചാര്‍ജ്ജെടുത്തത്. ഉച്ചക്ക് പള്ളിമണിയടിക്കുന്നതിനായി കപ്പിയാര്‍ അച്ചനെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടർന്ന് പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലേക്ക് ജനലിലൂടെ കൈക്കാരന്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
പള്ളി ജീവനക്കാരും നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.