പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു.  തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകൽ ശീവേലിക്കിടെയായിരുന്നു സംഭവം.

 

പാലക്കാട്: കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു.  തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പകൽ ശീവേലിക്കിടെയായിരുന്നു സംഭവം. തെക്കും ഭാഗം ദേശം എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്.കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് പാപ്പാൻ രാമനെ ഇടഞ്ഞത്.

വിരണ്ടോടിയ ആന വീടുകളിലേക്ക് ഓടാൻ ശ്രമിച്ചപ്പോൾ തളയ്ക്കുന്നതിനിടെയാണ് പാപ്പാന് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പാപ്പാനെ പത്തിരിപാല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടഞ്ഞ ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാൻമാരും തളയ്ക്കാൻ ശ്രമം നടത്തുകയാണ്.