കാങ്കോലിൽ തോട്ടിൽ വീണ് വയോധിക മരണമടഞ്ഞു
കങ്കോലിൽ തോട്ടിൽ വീണ് വയോധികയായ സ്ത്രീ മരണമടഞ്ഞു. കാളീശ്വരം താമസിക്കുന്ന ആലയിൽ മാധവി (67) യാണ് മരിച്ചത്. ഇവർ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ തോട്ടിൽ വീണ് മരിച്ചു
Jun 13, 2025, 19:40 IST
പയ്യന്നൂർ : കങ്കോലിൽ തോട്ടിൽ വീണ് വയോധികയായ സ്ത്രീ മരണമടഞ്ഞു. കാളീശ്വരം താമസിക്കുന്ന ആലയിൽ മാധവി (67) യാണ് മരിച്ചത്. ഇവർ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ തോട്ടിൽ വീണ് മരിച്ചു. വീടിന് സമീപത്തെ പെരിക്കാക്കര തോട്ടിലായിരുന്നു അപകടം.മാധവിക്ക് വേണ്ടി തിരച്ചൽ നടത്തിയെങ്കിലും വെള്ളിയാഴ്ച്ച രാവിലെ 8.30നാണ് മൃതദേഹം കണ്ടെത്തി.പെരിങ്ങോം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം സംസ്കരിച്ചു.കാനായ്യന്‍ രാഘവൻ്റെ ഭാര്യയാണ്.
മക്കൾ: രാധാകൃഷ്ണൻ,രമ്യമരുമകൻ: സോമൻസഹോദരങ്ങൾ:ചിയ്യേയി, കല്യാണി,കാർത്ത്യായണി,രാഘവൻ, ലക്ഷമി ' , പരേതനായ ഗോപി .