കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു

പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്.

 

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. സ്റ്റാൻഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ബസിൻ്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

 അപകടത്തിൽ വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറി‌‍ഞ്ഞിട്ടില്ല. അപകടസ്ഥലത്ത് പൊലീസും ഫയർ ഫോഴ്‌സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി.‌‌‌‌