മകൾ കാമുകനൊപ്പം ഒളിച്ചോടി; മാതാവും പിതാവും സഹോദരിയും ജീവനൊടുക്കിയ നിലയിൽ

കർണാടകയിൽ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. മഹാദേവ സ്വാമി, മഞ്ജുള, ഹർഷിത എന്നിവരാണ് ഹെബ്ബാൾ റി​സർവോയറിൽ ചാടി ആത്മഹത്യ ചെയ്തത്. സ്വാമിയുടെ മൂത്തമകൾ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു.
 

കർണാടക: കർണാടകയിൽ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാവും പിതാവും സഹോദരിയും ആത്മഹത്യ ചെയ്തു. മഹാദേവ സ്വാമി, മഞ്ജുള, ഹർഷിത എന്നിവരാണ് ഹെബ്ബാൾ റി​സർവോയറിൽ ചാടി ആത്മഹത്യ ചെയ്തത്. സ്വാമിയുടെ മൂത്തമകൾ മറ്റൊരു യുവാവുമായി പ്രണയബന്ധത്തിലായിരുന്നു.

എന്നാൽ കുടുംബത്തിന് മകളുടെ പ്രണയബന്ധത്തിൽ താൽപര്യം ഇല്ലായിരുന്നു. തുടർന്ന് പെൺകുട്ടി കാമുകനോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഇതറിഞ്ഞ അച്ഛനും അമ്മയും സഹോദരിയും ഹെബ്ബാൾ റി​സർവോയറിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. അപകട സ്ഥലത്ത് നിന്ന് നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണത്തിന് കാരണക്കാരി മൂത്തമകളാണെന്നും അതിനാൽ മകളെ മരണാനന്തര ചടങ്ങിൽ പങ്കെടുപ്പിക്കരുതെന്നും ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

തങ്ങളുടെ സ്വത്തുക്കൾ സഹോദരന് കൈമാറണമെന്നും കുടുംബം കത്തിലൂടെ വ്യക്തമാക്കി. സ്വാമിയേയും കുടുംബത്തേയും കാണാനില്ലെന്ന് കാണിച്ച് നാട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റിസർവോയറിന് സമീപത്ത് നിന്ന് സ്വാമിയുടേയും കുടുംബാംഗങ്ങളുടേയും ചെരിപ്പുകൾ കണ്ടെത്തി.