സി.പി.ഐ നേതാവ് കേളു നിര്യാതനായി
പരിയാരത്തെ പ്രമുഖ സി.പി.ഐ നേതാവ് കെ.പി കേളു നായർ (86)നിര്യാതനായി.ഞായറാഴ്ച്ച രാത്രി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.സ്വാതന്ത്ര്യ സമര സേനാനിയും കർഷക നേതാവുമായിരുന്ന എ.കെ.പൊതുവാൾ സെക്രട്ടറിയായ സി.പി.ഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്ന കേളുനായർ അഖിലേന്ത്യാ കിസാൻസഭ മണ്ഡലം ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.ടി.നാരായണൻ പാർട്ടി താലൂക്ക് സെക്രട്ടറിയായപ്പോഴും കേളുനായർ അംഗമായിരുന്നു.
തളിപ്പറമ്പ്: പരിയാരത്തെ പ്രമുഖ സി.പി.ഐ നേതാവ് കെ.പി കേളു നായർ (86)നിര്യാതനായി.ഞായറാഴ്ച്ച രാത്രി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.സ്വാതന്ത്ര്യ സമര സേനാനിയും കർഷക നേതാവുമായിരുന്ന എ.കെ.പൊതുവാൾ സെക്രട്ടറിയായ സി.പി.ഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്ന കേളുനായർ അഖിലേന്ത്യാ കിസാൻസഭ മണ്ഡലം ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.ടി.നാരായണൻ പാർട്ടി താലൂക്ക് സെക്രട്ടറിയായപ്പോഴും കേളുനായർ അംഗമായിരുന്നു.
1971-ൽ ഇ.കൃഷ്ണൻ നായർ പ്രസിഡന്റായ പാപ്പിനിശേരി പവർലൂമിന്റെ പ്രഥമ ഭരണസമിതിയിൽ അംഗമായിരുന്നു.തുടർന്ന് മുൻ മന്ത്രി കാന്തലോട്ട് കുഞ്ഞമ്പു പ്രസിഡന്റായ സമയത്തും രണ്ട് തവണ ഡയരക്ടറായി പ്രവർത്തിച്ചു.പരിയാരം പഞ്ചായത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പരിയാരം കിട്ടേട്ടൻ, മൂർത്തി നാരായണൻ എന്നിവരോടൊപ്പം പ്രവർത്തനം നടത്തി.അവിഭക്ത പരിയാരം ബ്രാഞ്ച് സിക്രട്ടറി, എൽ.ഡി.എഫ് പരിയാരം പഞ്ചായത്ത് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പാപ്പിനിശേരി പവർലൂമിൽ ചായംമുറി യൂനിറ്റിൽ തൊഴിലാളിയായും സേവനമനുഷ്ഠിച്ചു.ഇ.സി കമലാക്ഷിയാണ് ഭാര്യ.മക്കൾ: ഇ.സി ഗിരിജ (അധ്യാപിക), ഇ.സി മനോഹരൻ (കോൺട്രാക്ടർ, സി.പി.ഐ പരിയാരം ലോക്കൽ കമ്മിറ്റി അംഗം), ഇ.സി രമേശൻ (പരിയാരം മെഡിക്കൽ കോളജ്), ഇ.സി രവീന്ദ്രൻ (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ടൂറിസം വകുപ്പ്), പരേതയായ ഇ.സി മിനി.മരുമക്കൾ: കെ രാഘവൻ, കെ.പി രേഷ്മ(പബ്ലിക് സർവിസ് കോ-ഓപറേറ്റിവ് സൊസൈറ്റി , പഴയങ്ങാടി), പി.ഷീബ (എ.ബി.സി ഗ്രൂപ്പ് ), വീണ വി. നമ്പ്യാർ (അധ്യാപിക, സെന്റ് മൈക്കിൾസ് സ്‌കൂൾ കണ്ണൂർ).