കണ്ണൂർ  വലിയന്നൂരിൽ നിർമാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

 

വലിയന്നൂരിൽ നിർമാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.വലിയന്നൂർ രാഘവൻ മാസ്റ്റർ പീടികക്ക് സമീപം വലിയ വളപ്പിൽ ഹൗസിൽ കെ. പ്രഭാഷ (51) ണ് മരിച്ചത്.
 

കണ്ണൂർ :വലിയന്നൂരിൽ നിർമാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.വലിയന്നൂർ രാഘവൻ മാസ്റ്റർ പീടികക്ക് സമീപം വലിയ വളപ്പിൽ ഹൗസിൽ കെ. പ്രഭാഷ (51) ണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ രാഘവൻ മാസ്റ്റർ പീടികക്ക് സമീപത്തെ ഒരു വീട്ടിൽ നിർമാണ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വീട്ടുകാരും സഹപ്രവർത്തകരും കണ്ണൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ഷൈനി കൊല്ലറോത്ത്. മക്കൾ : ഋത്വിക് കൃഷ്‌ണ, ഋതു ചന്ദ് കൃഷ്ണ. അതിരകം വാഴയിൽ കുമാരന്റെയും കളരിക്കണ്ടി നളിനിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രദീപൻ, പ്രവീൺ (ഉണ്ണി),നവീൺ, പ്രദീഷ് കുമാർ, പ്രജിത, പ്രജേഷ്, പ്രിയേഷ്. സംസ്കാരം നാളെഉച്ചക്ക് 12.30 മണിക്ക് പയ്യാമ്പലത്ത്.