നിർമാണത്തിലിരുന്ന മതിലിടിഞ്ഞു ; പത്തനംതിട്ടയിൽ രണ്ട് തൊഴിലാളികൾ മരിച്ചു

നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ആറന്മുള മാലക്കരയിലാണ് സംഭവം. റൈഫിൾ ക്ലബ്ബിന്റെ മതിലാണ് ഇടിഞ്ഞുവീണത്. ഇതര സംസ്ഥാനക്കാരായ നിർമാണത്തൊഴിലാളികളാണ് മരിച്ചത്.
 

പത്തനംതിട്ട : നിർമാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ആറന്മുള മാലക്കരയിലാണ് സംഭവം. റൈഫിൾ ക്ലബ്ബിന്റെ മതിലാണ് ഇടിഞ്ഞുവീണത്. ഇതര സംസ്ഥാനക്കാരായ നിർമാണത്തൊഴിലാളികളാണ് മരിച്ചത്. മൂന്നുമണിയോടെയാണ് അപകടം നടന്നത്. നാലു തൊഴിലാളികളാണ് അപകടസമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.


കരിങ്കല്ല് അടുക്കി മതിൽ നിർമിക്കുന്നതിനിടെ ഇടിഞ്ഞ് കല്ലുകൾ തൊഴിലാളികളുടെ ശരീരത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു. ആരോ​ഗ്യമന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി എന്നിവർ സ്ഥലത്തെത്തി.