സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു

ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ

 

കൊച്ചി: ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ കോടംതുരുത്ത് കോയിമ്മപ്പറമ്പിൽ നീരജ് കെ എസ് ആണ് മരിച്ചത്. ഇടക്കൊച്ചി അക്വിനാസ് കോളേജ് ബി എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നീരജ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.