കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. പാറക്കടവ് സ്വദേശികളായ റിസ്വാർ (13) സിനാൻ (14) എന്നിവരാണ് മരിച്ചത്.

 

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. പാറക്കടവ് സ്വദേശികളായ റിസ്വാർ (13) സിനാൻ (14) എന്നിവരാണ് മരിച്ചത്. 10-ാം ക്ലാസ് വിദ്യാർത്ഥികളാണ്  ഇരുവരും. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. ഒഴുക്ക് കൂടുതലായ കുറ്റ്യാടി അടുക്കത്ത് ഭാഗത്താണ് കുട്ടികൾ കുളിക്കാനിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.