ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം . തെലങ്കാനയിലെ രാമറെഡ്ഢി ജില്ലയിലാണ് സംഭവം. മാലോത് അനിൽ എന്നയാളാണ് മരിച്ചത്.
Oct 26, 2024, 22:13 IST
രാമറെഡ്ഢി : ഉറക്കത്തിനിടെ മൊബൈൽ ചാർജറിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം . തെലങ്കാനയിലെ രാമറെഡ്ഢി ജില്ലയിലാണ് സംഭവം. മാലോത് അനിൽ എന്നയാളാണ് മരിച്ചത്.ഉറങ്ങുന്നതിനിടെ ചാർജ് ചെയ്യാൻ സമീപം പ്ലെഗ് ചെയ്ത് വെച്ചിരുന്ന ചാർജറിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്.
വെള്ളിയാഴ്ച ആയിരുന്നു സംഭവം. മൊബൈൽ ചാർജ് ചെയ്യാനായി എക്സ്സ്‌റ്റെൻഷൻ വയർ ഉപയോഗിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു അനിൽ. ഇതിനിടെ വയറിൽ മുട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു.ഷോക്കേറ്റ ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.