തൃശൂരിൽ സിമന്റ് കട്ട ദേഹത്ത് വീണ് ഒന്നരവയസുകാരന്‍ മരിച്ചു
ആട്ടിന്‍ കൂട്ട് പണിയുന്നതിനിടെ സിമന്റ്കട്ട ദേഹത്ത് വീണ് ഒന്നരവയസുകാരന്‍ മരിച്ചു. മലേശമംഗലം അംബേദ്ക്കര്‍ ഗ്രാമം പ്രസാദിന്റെ മകന്‍ ആര്‍ദവ് ആണ് മരിച്ചത്.
Jul 14, 2026, 12:17 IST
തൃശൂര്‍: ആട്ടിന്‍ കൂട്ട് പണിയുന്നതിനിടെ സിമന്റ്കട്ട ദേഹത്ത് വീണ് ഒന്നരവയസുകാരന്‍ മരിച്ചു. മലേശമംഗലം അംബേദ്ക്കര്‍ ഗ്രാമം പ്രസാദിന്റെ മകന്‍ ആര്‍ദവ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് വീട്ടിലെ ആട്ടിന്‍കൂട്ട് പണിയുന്നതിനിടെ സിമന്റ്കട്ട ദേഹത്തുവീന്ന് പരുക്കേറ്റ് ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ കുട്ടിയുടെ പിതാവിനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പഴയന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അമ്മ: പ്രസീജ. സഹോദരങ്ങള്‍: ആവന്തിക, ആഷ്മിക.