കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾകൂടി മരിച്ചു
പുത്തൂർ ചീനക്കൽ ബൈപാസ് പാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കഴിഞ്ഞ ശനിയാഴ്ച മൂന്നുമണിക്കായിരുന്നു അപകടം സംഭവം.
Jan 23, 2025, 19:32 IST
കോട്ടക്കൽ: പുത്തൂർ ചീനക്കൽ ബൈപാസ് പാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. കഴിഞ്ഞ ശനിയാഴ്ച മൂന്നുമണിക്കായിരുന്നു അപകടം സംഭവം. പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ആയിരുന്ന കോട്ടക്കൽ കാവതികളം കരുവക്കോട്ടിൽ സിദ്ദിഖിന്റെ മകൻ മുഹമ്മദ് സിയാദാ(17)ണ് മരിച്ചത്.
. അപകടത്തിൽ കാവതികളം ആലമ്പാട്ടിൽ അബ്ദു റഹ്മാന്റെ മകൻ മുഹമ്മദ് റിഷാദ് (19), കാടാമ്പുഴ മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകൻ ഹംസ(24)എന്നിവർ സംഭവദിവസം തന്നെ മരിച്ചിരുന്നു.
മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര ചെയ്തിരുന്നത്. അപകടത്തിൽ മരിച്ച ഹംസക്കൊപ്പമുണ്ടായിരുന്ന കോട്ടൂർ കാലൊടി ഉണ്ണീൻകുട്ടിയുടെ മകൻ മുഹമ്മദ് ഇർഷാദ് (33) ചികിത്സയിൽ കഴിയുകയാണ്.