ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹം ജീർണിച്ച നിലയിൽ ആയിരുന്നു. കൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

ബംഗളൂരു: ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹം ജീർണിച്ച നിലയിൽ ആയിരുന്നു. കൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വയനാട് മേപ്പാടി സ്വദേശി തറയിൽ ഹൗസ് നിഷാദിൻറെ മകൻ മുഹമ്മദ് ഷാമിൽ (23) നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമയ്യ കോളേജില  ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഷാമിൽ ബംഗളുരു രാജംകുണ്ടയിൽ ആയിരുന്നു താമസിച്ചിരുന്നത്. പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം ഡോ. ബി.ആർ അംബേദ്കർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. ആൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്ത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: വഹീത. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്‌, തൻവീർ അഹമ്മദ്. ഖബറടക്കം മേപ്പാടി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.