കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലറും തളിപ്പറമ്പിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ബി എ അലി മൊഗ്രാൽ നിര്യാതനായി

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലറും സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകനുമായ ബി.എ അലി മൊഗ്രാൽ (64) അന്തരിച്ചു. തളിപ്പറമ്പ് പ്രസ്‌ ഫോറം പ്രസിഡൻ്റ്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

 

തളിപ്പറമ്പ്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലറും സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകനുമായ ബി.എ അലി മൊഗ്രാൽ (64) അന്തരിച്ചു. തളിപ്പറമ്പ് പ്രസ്‌ ഫോറം പ്രസിഡൻ്റ്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

നാടുകാണി അൽമഖർ എക്സിക്യുട്ടീവ് അംഗവും എളമ്പേരം പാറ മഹല്ല് ജമാഅത്ത് ജന. സെക്രട്ടറിയുമാണ്. 

ഭാര്യ: ആയിശ. മക്കൾ: അജീർ സഖാഫി, അജ്മൽ അദനി, സിനാൻ സഅദി, മുഹമ്മദ് തമീം, മുഫീദ, മുർഷിദ , നഫീസത്തുൽ മിസ്‌രിയ്യ 

മരുമക്കൾ: ജുബൈരിയ്യ, നൗഷാദ് അഹ്‌സനി, മുഹമ്മദ് ഷാഫി അമാനി. സഹോദരങ്ങൾ: റുഖിയ്യ, കദീജ, പരേതരായ മുഹമ്മദ്, അബ്‌ദുറഹ്‌മാൻ, നഫീസ.