മലപ്പുറത്ത് ഓട്ടോ ഡ്രൈവർ മർദനമേറ്റ് മരിച്ച സംഭവം: ബസ് ജീവനക്കാർ അറസ്റ്റിൽ
ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം . കോഡൂരിലാണ് സംഭവം. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
Updated: Mar 7, 2025, 14:36 IST
മലപ്പുറം :ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം . കോഡൂരിലാണ് സംഭവം. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു,
മർദനത്തിൽ പരുക്ക് പറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ലത്തീഫ് മരിച്ചത്. മരണകാരണം വ്യക്തമല്ല.ഓട്ടോഡ്രൈവർ ബസ് സ്റ്റോപിൽ നിന്ന് ആളെ കയറ്റിയതാണ് പ്രകോപന കാരണം. തുടർന്നാണ് ബസ് ജീവനക്കാർ ലത്തീഫിനെ ആക്രമിച്ചത്. കോട്ടക്കൽ മഞ്ചേരി റൂട്ടിലോടുന്ന പി ടി ബി ബസ്സിലെ ജീവനക്കാരാണ് ആക്രമത്തിന് പിന്നിൽ.