ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്.
Jul 11, 2025, 20:36 IST
ആലപ്പുഴ: ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്.
പാമ്പു കടിയേറ്റ ഉടനെ നീതുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടർ നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.