ആലപ്പുഴയിൽ ഗൃഹനാഥൻ പാമ്പുകടിയേറ്റ് മരിച്ചു

ചേർത്തലയിൽ ഗൃഹനാഥൻ പാമ്പുകടിയേറ്റ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് ഇത്തികൊമ്പിൽ പൂച്ചാക്കൽനഗരി അഞ്ചക്കുളം കോളനി വീട്ടിൽ സുരേഷ് ബാബു (70) ആണ് മരിച്ചത്

 

ചേർത്തല: ചേർത്തലയിൽ ഗൃഹനാഥൻ പാമ്പുകടിയേറ്റ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് ഇത്തികൊമ്പിൽ പൂച്ചാക്കൽനഗരി അഞ്ചക്കുളം കോളനി വീട്ടിൽ സുരേഷ് ബാബു (70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം  ഉച്ചകഴിഞ്ഞ് മൂന്നോടെ വീടിനുള്ളിലായിരുന്നു നടുക്കുന്ന സംഭവം. ഉച്ചക്ക് കിടക്കാനായി കട്ടിലിൽ ഉണ്ടായിരുന്ന ബെഡ് വൃത്തിയാക്കുമ്പോൾ കാലിൽ പാമ്പുകടിയേൽക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം കഴിഞ്ഞു. ഭാര്യ: രേണുക. മക്കൾ: സ്‌മേര, സ്മിത, കണ്ണൻ.