ആലപ്പുഴയിൽ പത്ത് വയസുകാരൻ ഊഞ്ഞാലിനായി കെട്ടിയ തുണിയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അരൂരിൽ ആലപ്പുഴയിൽ പത്ത് വയസുകാരൻ ഊഞ്ഞാലിനായി കെട്ടിയ തുണിയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് - ധന്യ ദമ്പതികളുടെ മകൻ കശ്യപ് (10) ആണ് മരിച്ചത്.
ആലപ്പുഴ: അരൂരിൽ ആലപ്പുഴയിൽ പത്ത് വയസുകാരൻ ഊഞ്ഞാലിനായി കെട്ടിയ തുണിയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ബൈപ്പാസ് കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിലാഷ് - ധന്യ ദമ്പതികളുടെ മകൻ കശ്യപ് (10) ആണ് മരിച്ചത്. വീട്ടിലെ മുകൾ നിലയിലെ മുറിയിൽ ഊഞ്ഞാലിനായി കെട്ടിയ തുണിയിൽ കുടുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
അരൂർ സെൻ്റ് അഗസ്റ്റ്യൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരിച്ച കശ്യപ്. കുമ്പളം സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങളായി അരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അസുഖബാധിതയായ സഹോദരിയെയും കൊണ്ട് അച്ഛനും അമ്മയും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം നടന്നത്. കുട്ടി ആത്മഹത്യ ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. മരിക്കുന്നതിന് മുൻപ് ട്യൂഷൻ ക്ലാസിലെത്തിയപ്പോഴും കുട്ടി സങ്കടത്തിലായിരുന്നുവെന്നാണ് ട്യൂഷൻ ടീച്ചർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ അരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.