ആലപ്പുഴയിൽ തെങ്ങ് വെട്ടുന്നതിനിടെ കടപുഴകി ശരീരത്തിൽ പതിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ  മാൾഡ സ്വദേശി അസ്തിക് ബർമൻ (34) ആണ് മരിച്ചത് . 

 

ആലപ്പുഴ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ  മാൾഡ സ്വദേശി അസ്തിക് ബർമൻ (34) ആണ് മരിച്ചത് . 

തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ ചെന്നിത്തല നാലാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വെട്ടുന്നതിനിടെ തെങ്ങ് കടപുഴകി അസ്തിക് ബർമാന്റെ ദേഹത്ത് വീഴുകയായിരുന്നു. 

അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ അപർണ്ണ.മക്കൾ - സോയ്ക്കർ ബർമൻ, ചിൻമയ് ബർമൻ. മാന്നാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.