അവധി കഴിഞ്ഞ് അടുത്തയാഴ്ച ഗൾഫിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു
അവധി കഴിഞ്ഞ് അടുത്തയാഴ്ച ഗൾഫിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു.വീട്ടിൽ നിന്നും ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന യുവാവിന്റെ ബൈക്കിൽ അറപ്പീടിക ടികെ റോഡിൽ നിന്നും പ്രവേശിച്ച കാർ ഇടിക്കുകയായിരുന്നു.
കോഴിക്കോട്: അവധി കഴിഞ്ഞ് അടുത്തയാഴ്ച ഗൾഫിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു.വീട്ടിൽ നിന്നും ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന യുവാവിന്റെ ബൈക്കിൽ അറപ്പീടിക ടികെ റോഡിൽ നിന്നും പ്രവേശിച്ച കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് റോഡിൽ വീണ യുവാവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ നവലിനെ സമീപത്തെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശിയും പ്രവാസിയുമായ കണിയാങ്കണ്ടി നവൽ കിഷോർ(30) ആണ് ദാരുണമായി മരിച്ചത്. വീട്ടിൽ
അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്നാണ് പിന്തുടർന്ന് പിടികൂടിയത്.
ദുബൈയിൽ ജോലി ചെയ്യുന്ന നവൽ കിഷോർ നാല് മാസം മുൻപാണ് നാട്ടിലെത്തിയത്. ഈ മാസം 11 ന് തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ് : സുരേഷ്. മാതാവ് : ഷെറീന. സഹോദരൻ : സോണൽ കിഷോർ.