ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കിൽ കയറ്റി വീട്ടിലേക്ക് പോകവേ മകൻ കാറിടിച്ച് മരിച്ചു

ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കിൽ കയറ്റി മടങ്ങിയ മകൻ കാറിടിച്ച് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്.

 

കോഴിക്കോട്: ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കിൽ കയറ്റി മടങ്ങിയ മകൻ കാറിടിച്ച് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്.  കുറ്റ്യാടി നരിക്കൂട്ടുംചാൽ സ്വദേശി പുത്തൻപുരയിൽ ബാലന്റെ മകൻ രോഹിൻ(മോനുട്ടൻ,19) ആണ് ദാരുണമായി മരിച്ചത്. മൊകേരി ഗവൺമെന്റ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു.

നരിക്കൂട്ടുംചാൽ റേഷൻ കടയുടെ സമീപത്ത് വെച്ച് രോഹിനും അമ്മയും സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. സ്വകാര്യ ടെക്‌സ്‌റ്റൈൽ ഷോറൂമിൽ ജോലി ചെയ്തിരുന്ന അമ്മയെയും കൂട്ടി മടങ്ങിവരുന്നതിനിടയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. രോഹിന്റെ മൃതദേഹം നടുപൊയിൽ റോഡിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്‌കരിച്ചു.