വയനാട് നവോദയ വിദ്യാലയത്തിൽ അധ്യാപക ഒഴിവ്
Oct 16, 2025, 19:33 IST
വയനാട് : വയനാട് പിഎം ശ്രീ സ്കൂൾ ജവഹർ നവോദയ വിദ്യാലയത്തിൽ പിജിടി കെമിസ്ട്രി ഒഴിവുണ്ട്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള എം എസ് സി കെമിസ്ട്രി അല്ലെങ്കിൽ ബയോകെമിസ്ട്രിയും ബിഎഡുമാണ് യോഗ്യത. ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ഒരു സെറ്റ് പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഒക്ടോബർ 18 രാവിലെ 10 മണിക്ക് ലക്കിടിയിലുള്ള നവോദയ വിദ്യാലത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936 298550, 298850, 9447620492.