സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം:  ചാമ്പ്യന്മാരായി ഒളശ്ശ സർക്കാർ ഹൈസ്‌കൂൾ

26-ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ കാഴ്ചവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിഭാഗത്തിൽ ഒളശ്ശ സർക്കാർ ഹൈസ്‌കൂളിന് ചാമ്പ്യൻഷിപ്പ്. മലപ്പുറം തിരൂരിൽ നടന്ന പരിപാടിയിൽ 98 പോയിന്റുകൾ നേടിയാണ് ഇത്തവണയും ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.

 

കോട്ടയം: 26-ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ കാഴ്ചവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിഭാഗത്തിൽ ഒളശ്ശ സർക്കാർ ഹൈസ്‌കൂളിന് ചാമ്പ്യൻഷിപ്പ്. മലപ്പുറം തിരൂരിൽ നടന്ന പരിപാടിയിൽ 98 പോയിന്റുകൾ നേടിയാണ് ഇത്തവണയും ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.

യു.പി. വിഭാഗം ലളിതഗാനം, നാടോടിനൃത്തം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളിൽ ദേവതീർത്ഥ രതീഷ്, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നീ വിഭാഗങ്ങളിൽ നിവേദിത അനീഷ്, കഥാകഥനത്തിൽ അഭിദേവ്, മോണോ ആക്ടിൽ നവനീത് എന്നിവർ എ ഗ്രേഡ് നേടി.  സംഘഗാനം, ദേശഭക്തിഗാനം എന്നിവയിലും സ്‌കൂളിന് എ ഗ്രേഡ് ഉണ്ട്.

ഹൈസ്‌കൂൾ വിഭാഗത്തിൽ ലളിതഗാനം, ശാസ്ത്രീയസംഗീതം, മാപ്പിളപ്പാട്ട് എന്നീ വിഭാഗങ്ങളിൽ എം.വി. വിസ്മയ, മലയാളം പ്രസംഗത്തിൽ ദേവിക സുഭാഷ്, ഉപകരണസംഗീതത്തിൽ ശ്രീജിത്ത് ശ്യാം, നാടോടിനൃത്തത്തിൽ എം. ശരൺ, മോണോ ആക്ടിൽ അന്ന മരിയ സോജൻ, പദ്യം ചൊല്ലലിൽ അഭിനവ് സിനു എന്നിവർ  എ ഗ്രേഡ് നേടി.  സംഘഗാനം, ദേശഭക്തിഗാനം എന്നിവയിലും എ ഗ്രേഡ് ഉണ്ട്.