പൊതു തിരഞ്ഞെടുപ്പ്;  തൃശ്ശൂർ ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ 2025 ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2025 ഡിസംബർ 10 നും വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള

 

തൃശ്ശൂർ  : ജില്ലയിൽ 2025 ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2025 ഡിസംബർ 10 നും വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വോട്ടെണ്ണലിന്റെ തലേ ദിവസമായ 2025 ഡിസംബർ 12 നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.