തൊഴിൽ അന്വേഷകർക്ക് സുവർണാവസരം; തലസ്ഥാനത്ത് തൊഴിൽ മേള 

അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റ നേതൃത്വത്തില്‍ തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 27 നാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.
 

അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റ നേതൃത്വത്തില്‍ തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 27 നാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ‘വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

മേളയില്‍ നൂറിലധികം തൊഴിലവസരങ്ങൾ ഉണ്ടാകും എന്ന ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. തൊഴിൽ മേളയിൽ പങ്കെടുക്കാൻ പ്രവേശനം സൗജന്യമാണ്. https://forms.gle/EhBBAqkHqCPsADyg8 എന്ന ലിങ്ക് വഴി തൊഴിൽ മേളയിൽ രജിസ്‌ട്രേഷന് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999693, 9633665843 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.