ചിറ്റൂരിൽ ടീം വിമുക്തി സ്പോർട്‌സ് കിറ്റ് വിതരണം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

കായികപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള 'ടീം വിമുക്തി' സ്പോർട്സ് കിറ്റുകളുടെ വിതരണം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

 

ചിറ്റൂർ: കായികപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള 'ടീം വിമുക്തി' സ്പോർട്സ് കിറ്റുകളുടെ വിതരണം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ എക്സൈസ് റേഞ്ച് പരിധിയിലെ സ്കൂളുകൾക്കുള്ള 2025-26 സാമ്പത്തിക വർഷത്തെ കിറ്റുകളാണ് വണ്ണാമട ബി.ജി.എച്ച്.എസ് (BGHS) സ്കൂളിലെ വിദ്യാർഥികൾക്ക് കൈമാറി മന്ത്രി ഉദ്ഘാടനം ചെയ്തത്.

​ലഹരി ഉൾപ്പെടെയുള്ള മോശം പ്രവണതകളിലേക്ക് വിദ്യാർഥികൾ പോകാതിരിക്കുന്നതിനും കായിക പ്രവർത്തനങ്ങളിൽ താത്പര്യം ജനിപ്പിക്കുന്നതിനും വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള 'ടീം വിമുക്തി' കായിക ടീമുകൾ സുപ്രധാന പങ്ക് വഹിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്കൂളുകളിലെ ആൻ്റി നാർക്കോട്ടിക് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഈ കായിക ടീമുകൾ പ്രവർത്തിക്കുന്നത്.
​ചിറ്റൂർ റേഞ്ച് ഇൻസ്‌പെക്ടർ അജയ് രാജ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജിത്ത് ബി, സിവിൽ എക്സൈസ് ഓഫീസർമാരായ പുഷ്കരൻ കെ, അഭിലാഷ് കെ, പ്രസാദ് കെ, കണ്ണദാസൻ എന്നിവരും പി.ടി.എ അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.