നാലു വർഷംകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപ ചെലവിട്ടു: മന്ത്രി ഡോ. ആർ ബിന്ദു

നാലു വർഷംകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപ ചെലവിട്ടെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മടപ്പള്ളി ഗവ. കോളേജ് വജ്ര ജൂബിലി കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 

കോഴിക്കോട് : നാലു വർഷംകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപ ചെലവിട്ടെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മടപ്പള്ളി ഗവ. കോളേജ് വജ്ര ജൂബിലി കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പശ്ചാത്തല വികസനവും അക്കാദമിക മികവും സാധ്യമാക്കിയതോടെ സർക്കാർ കോളേജുകളും സർവകലാശാലകളും ദേശീയ-അന്തർദേശീയ റാങ്കിങ്ങിൽ മുന്നിലെത്തി. മടപ്പള്ളി ഗവ. കോളേജിൽ മലയാളം ഡിഗ്രി കോഴ്‌സ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.  

ചടങ്ങിൽ കെ കെ രമ എംഎൽഎ അധ്യക്ഷയായി. പിഡബ്ല്യുഡി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാനിദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ എം സത്യൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു എം സുരേന്ദ്രൻ, സുധീർ മഠത്തിൽ, പ്രിൻസിപ്പൽ ഷിനു പടിഞ്ഞാറെ മലമൽ, വൈസ് പ്രിൻസിപ്പൽ എൻ കെ അൻവർ, പോഗ്രാം കമ്മിറ്റി കൺവീനർ ഡോ. കെ അബ്ദുൽ നാസർ, പിടിഎ പ്രസിഡന്റ് റഷീദ് മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സയൻസ് ബ്ലോക്കിനായി 10 കോടി രൂപ ചെലവിട്ടാണ് ഇരുനില കെട്ടിടം നിർമിക്കുന്നത്.