തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ആരോഗ്യ- വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കോട്ടയം: തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ആരോഗ്യ- വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന ഗോപാലൻ, മേഴ്‌സി മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസ്‌കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്. രതീഷ്,ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, മെഡിക്കൽ ഓഫീസർ ഡോ.ലിറ്റി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. സിന്ധുമോൾ കുടുംബശ്രീ ചെയർപേഴ്‌സൺ ഷേർലി ഡേവിഡ്, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോർജ്്, വ്യാപാരി വ്യവസായി പ്രതിനിധി എ.ജെ. ജോർജ് അറമത്ത്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യൻ, പി.വി. ലാലി എന്നിവർ പങ്കെടുത്തു.