കൊല്ലത്ത്  പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ: ഇന്റർവ്യൂ 9, 10 തീയതികളിൽ

ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (Cat. No. 611/24) തസ്തികയുടെ തെരെഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ ഈ മാസം നടക്കും. ഈ മാസം 9, 10 തീയതികളിലാണ് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നത്.
 

കൊല്ലം ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (Cat. No. 611/24) തസ്തികയുടെ തെരെഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ ഈ മാസം നടക്കും. ഈ മാസം 9, 10 തീയതികളിലാണ് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടക്കുന്നത്.

ഉദ്യോഗാർഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം എന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0474 2743624 എന്ന നമ്പറിൽ ബന്ധപ്പെടുക.