കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിർമാണം ഉടൻ പൂർത്തീകരിക്കും: മന്ത്രി കെ എൻ ബാലഗോപാൽ
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിർമാണം ഉടൻപൂർത്തീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ നിർമാണം ഉടൻപൂർത്തീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലും അൻപതോളം തസ്തികകൾ സൃഷ്ടിക്കും. ആരോഗ്യരംഗത്ത് മികച്ചസംവിധാനങ്ങൾ ഒരുക്കാനുള്ള പദ്ധതികൾ തുടരും. വെളിയത്ത് മൂന്നു കോടി രൂപ ചെലവഴിച്ച് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓണറേറിയം വർധിപ്പിച്ചതിന് വെളിയം ഗ്രാമപഞ്ചായത്തിലെ ആശാപ്രവർത്തകർ മന്ത്രിയെ ആദരിച്ചു. പ്രാദേശിക വികസനഫണ്ടിൽനിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഓഫീസ് ബ്ലോക്ക് ഒരുക്കിയത്. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത് അധ്യക്ഷനായി. മുൻ എംഎൽഎ അയിഷ പോറ്റി മുഖ്യാതിഥിയായി. വെളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രഘുനാഥ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻപിള്ള, വെളിയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. സോമശേഖരൻ, എം.ബി.പ്രകാശ്, ജാൻസി സിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യാ സജിത്ത്, വെളിയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.എസ്. മീനാക്ഷി, സുന്ദരൻ, ഷീബ സന്തോഷ്, റ്റി.ശ്രീലേഖ, ശിസ സുരേഷ്, അനിൽ മാലയിൽ, സി.എസ്.സുരേഷ് കുമാർ,സി. ഗീതാകുമാരി, ആർ.ബിനോജ്, ബി.ജി.അജിത്ത്, എം.വിഷ്ണു, വിനീത വിജയപ്രകാശ്, കെ.രമണി, പി.ജയകുമാരി, വാപ്പാല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കോളിൻ തുടങ്ങിയവർ പങ്കെടുത്തു..