കൊല്ലം ഇനി അതിദാരിദ്ര്യമുക്ത ജില്ല: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന/തദ്ദേശ സർക്കാരുകളുടെ വിവിധമേഖലകളിലായിനടത്തിയ  നിരന്തരവും മികവുറ്റതുമായപ്രവർത്തനങ്ങളാണ് അതിദാരിദ്ര്യമുക്തിയെന്ന ചരിത്രനേട്ടത്തിന് സഹായകമായത് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. ജില്ലാ പഞ്ചായത്തിൽ നടത്തിയ ചടങ്ങിൽ ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
 

 

 കൊല്ലം  : സംസ്ഥാന/തദ്ദേശ സർക്കാരുകളുടെ വിവിധമേഖലകളിലായിനടത്തിയ  നിരന്തരവും മികവുറ്റതുമായപ്രവർത്തനങ്ങളാണ് അതിദാരിദ്ര്യമുക്തിയെന്ന ചരിത്രനേട്ടത്തിന് സഹായകമായത് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. ജില്ലാ പഞ്ചായത്തിൽ നടത്തിയ ചടങ്ങിൽ ജില്ലയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
 
ജില്ലയിലെ ചിലപഞ്ചായത്തുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവ പ്രഖ്യാപനംനടത്തി. പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കുക എന്നത് സാധ്യമാക്കാനായി. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങൾ കൂടാതെ വരുമാനംഉറപ്പാക്കൽ, ചികിത്സ-വിദ്യാഭ്യാസ സഹായം, സാമ്പത്തികസഹായം എന്നിവയുംപദ്ധതിയുടെ ഭാഗമായി നടപ്പാക്കി.

ആകെ 4461 കുടുംബങ്ങളെയാണ് ജില്ലയിൽ കണ്ടെത്തിയത്.  3973 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കാനായി. മരണപ്പെട്ടവർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, പട്ടികയിൽഇരട്ടിപ്പ് വന്നവർ എന്നിങ്ങനെ 488 പേരെ ഒഴിവാക്കി. 2180 കുടുംബങ്ങൾക്ക് ഭക്ഷണംഉറപ്പാക്കി. 2226 കുടുംബങ്ങൾക്ക് ആരോഗ്യ  സേവനവും. 292 കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കി. 878 കുടുംബങ്ങൾക്ക് പാർപ്പിടവും നിർമിച്ച് നൽകിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപൻ അധ്യക്ഷനായി. പദ്ധതി റിപ്പോർട്ട് ജില്ലാ കലക്ടർ എൻ ദേവിദാസ് അവതരിപ്പിച്ചു. കണ്ടെത്തിയ കുടുംബങ്ങൾക്ക് മൈക്രോപ്ലാനുകൾ രൂപീകരിച്ച് അടിസ്ഥാന അവകാശ രേഖകളായ ആധാർ, ഇലക്ഷൻ, റേഷൻ, ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി എന്നീ കാർഡുകൾ ലഭ്യമാക്കി. 2180 പേർക്ക് ഭക്ഷണവും, 1805 പേർക്ക് സൗജന്യ മരുന്നും ചികിത്സയും പാലിയേറ്റിവ് കെയറും ഉറപ്പാക്കി. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗുണഭോക്താവിന് വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി. കുടുംബശ്രീയുടെ ഉജ്ജീവനം ക്യാമ്പയിൻ വഴി 292 ഇ. പി. ഇ. പി ഗുണഭോക്താക്കൾക്ക് പെട്ടിക്കട,  തയ്യൽ മെഷീൻ,  ലോട്ടറി വില്പന തുടങ്ങിയ വരുമാന മാർഗങ്ങൾ ഒരുക്കി കൊടുത്തു. 1767 കുട്ടികൾക്ക് പഠനാവശ്യ യാത്രയ്ക്കായി കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവയിൽ സൗജന്യ യാത്ര പാസുകളും ഒപ്പം ബാഗുകളും പഠനോപകരണങ്ങളും ലഭ്യമാക്കി.  സുനാമി ഫ്‌ളാറ്റുകൾ ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചു.

ഡെപ്യൂട്ടി മേയർ എസ് ജയൻ,  ഗ്രാമപഞ്ചായത്ത് പ്രസിഡൻസ് അസോസിയേഷൻ സെക്രട്ടറി സി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജയദേവി മോഹൻ, ജില്ലയിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, മുനിസിപ്പാലിറ്റികളുടെ ചെയർപേഴ്‌സ•ാർ,  കില കൊട്ടാരക്കര ഡെപ്യൂട്ടി ഡയറക്ടർ കെ അനു, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ജില്ലാ നോഡൽ ഓഫീസർ ബി ശ്രീബാഷ്, പ്ലാനിങ് ഓഫീസർ എം ആർ ജയഗീത തുടങ്ങിയവർ പങ്കെടുത്തു.