കെ.എ.ടി.എഫ് കലോത്സവ മത്സരങ്ങളുടെ ജഡ്ജ്മെൻ്റ്  ശിൽപശാല നടത്തി 

കെ.എ.ടി.എഫ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള കലാവിംഗിൻ്റെ നേതൃത്വത്തിൽ കലോത്സവ മത്സരങ്ങളുടെ വിശദീകരണവും വിധിനിർണയ പരിശീലനവും നടത്തി

 

കണ്ണൂർ: കെ.എ.ടി.എഫ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള കലാവിംഗിൻ്റെ നേതൃത്വത്തിൽ കലോത്സവ മത്സരങ്ങളുടെ വിശദീകരണവും വിധിനിർണയ പരിശീലനവും നടത്തി.കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് എം.എം ബഷീറിൻ്റെ അധ്യക്ഷതയിൽ കണ്ണൂർ പ്രസ്‌ക്ലബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ എ.പി. ബഷീർ, ജില്ലാ സെക്രട്ടറി കെ.പി. ഷറഫുദ്ദീൻ, കലാവിംഗ് കൺവീനർ ബി. സൈനബ സംസാരിച്ചു.പി.വി സഹീർ, കെ.പി നജ്മുദ്ദീൻ, മുഹമ്മദ് മംഗലശ്ശേരി,അബൂബക്കർ റഷീദ്,ശുക്കൂർ കണ്ടക്കൈ, സി സുലൈമാൻഎന്നിവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി മുഹമ്മദലി മിഷ്കാത്തി, സി.സി ഷറഫുദ്ദീൻ ഫാറൂഖി പരിശീലനത്തിന് നേതൃത്വം നൽകി.