വേങ്ങാട് ഭർഗ ശരീഫ് വാർഷികം: മുന്നൂറോളം കുടുംബങ്ങൾക്ക് അരി വിതരണം നടത്തി
അരി വിതരണവുമായി വേങ്ങാട് ദർഗ ശരീഫ്. മുപ്പത്തിമൂന്നാം .വാർഷികാഘോഷത്തിന്റെ ഭാഗമായി 300 ഓളം കുടുംബങ്ങൾക്കാണ് അരി വിതരണം ചെയ്തത്.
Oct 7, 2025, 11:45 IST
കൂത്തുപറമ്പ് : അരി വിതരണവുമായി വേങ്ങാട് ദർഗ ശരീഫ്. മുപ്പത്തിമൂന്നാം .വാർഷികാഘോഷത്തിന്റെ ഭാഗമായി 300 ഓളം കുടുംബങ്ങൾക്കാണ് അരി വിതരണം ചെയ്തത്.വിതരണ ഉദ്ഘാടനം വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ചന്ദ്രൻ നിർവഹിച്ചു. ജാനഷീനെ ഉപ്പാവ മസീഹ സത്താർ ഷാ ഖാതിരി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ടി എം ബിജു, എൻ കെ മധു, പ്രദീപൻ തൈക്കണ്ടി, എം ചന്ദ്രൻ, സംസാരിച്ചു. ദർഗ ശരീഫ് കമ്മിറ്റി പ്രസിഡന്റ് എ ടി അബ്ദുൽ അസീസ് ഹാജി സ്വാഗതവും മുഹമ്മദലി മാസ്റ്റർ കോഴിക്കോട് നന്ദിയും പറഞ്ഞു.