ട്രാഫിക് ഡ്യൂട്ടിക്കിടെ വളപട്ടണം എസ്ഐക്ക് നേരെ കാർ ഇടിച്ചു കയറ്റി; രണ്ടു പേർ അറസ്റ്റിൽ

ട്രാഫിക് ഡ്യൂട്ടിക്കിടെ വളപട്ടണം എസ്ഐക്ക് നേരെ കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റുചെയ്തു.

 

കണ്ണൂർ: ട്രാഫിക് ഡ്യൂട്ടിക്കിടെ വളപട്ടണം എസ്ഐക്ക് നേരെ കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റുചെയ്തു. കാർ തടയാൻ മുൻപിൽ നിന്ന എസ് ഐ മുന്നോട്ടു കുതിച്ചപ്പോൾ കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടന്നു രക്ഷപ്പെടുകയായിരുന്നു.ഇതിനിടെ എസ് ഐയെയും കൊണ്ട് മുന്നോട്ട് പാഞ്ഞ കാർ ഓട്ടോയിലും മതിലിലും ഇടിച്ചു .

 സംഭവത്തിൽ പരിക്കേറ്റ വളപട്ടണംഎസ് ഐ ടി എം വിപിൻ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. സംഭവത്തിൽ കാറിലുണ്ടായിരുന്ന മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ, മാട്ടൂൽ സ്വദേശി പി പി നിയാസ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ വശം തെറ്റിച്ച് വന്ന കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഈ പരാക്രമം. ഡ്രൈവർക്ക് ലൈസൻസും ഉണ്ടായിരുന്നില്ല. വാഹന പരിശോധന നടത്തിവരുന്നതിനിടെയാണ് പൊലിസ് കാർ തടഞ്ഞത്.