കണ്ണൂർ ജില്ലയിൽ യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ് നടത്തി

വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുന്നതിലും പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച പിണറായി വിജയൻ സർക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ് നടത്തി.

 

കണ്ണൂർ : വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കുന്നതിലും പി എം ശ്രീ പദ്ധതിയിൽ ഒപ്പ് വെച്ച പിണറായി വിജയൻ സർക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു ഡി എസ് എഫ് വിദ്യാഭ്യാസ ബന്ദ് നടത്തി.

സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധമാണ് ഇന്നലത്തെ വിദ്യാഭ്യാസ ബന്ദിൽ നിഴലിച്ചതെന്നും അതിന് തെളിവാണ് വിദ്യാഭ്യാസ മേഖല പൂർണ്ണമായും സ്തംഭിച്ചെന്നും യു ഡി എസ് എഫ് നേതാക്കന്മാരായ എം സി അതുലും നസീർ പുറത്തീലും പറഞ്ഞു.