പ്രതിസന്ധികൾക്കിടെയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രത്നകുമാരി

കേരളത്തിനും രാജ്യത്തിനാകെയും മാതൃകാപരമായ പദ്ധതികൾ ഏറെ നടപ്പാക്കി അഭിമാനത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി കാലാവധി പൂർത്തിയാക്കുന്നതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ.കെ രത്നകുമാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു .

 

കണ്ണൂർ : കേരളത്തിനും രാജ്യത്തിനാകെയും മാതൃകാപരമായ പദ്ധതികൾ ഏറെ നടപ്പാക്കി അഭിമാനത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി കാലാവധി പൂർത്തിയാക്കുന്നതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ.കെ രത്നകുമാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു .

ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള എല്ലാ ജനപ്രതിനിധികളും രാഷ്ട്രീയം മാറ്റിവെച്ച് ഒന്നിച്ച് ഒരു കുടുംബം പോലെ 
നിന്നതിന്റെ ഫലമായാണ് ഇത്രയേറെ വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കാനാ യതെന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു .

7000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കിയത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് എല്ലാ മേഖലയ്ക്കും പ്രാധാന്യം കൊടുത്തു വികസനം യാഥാർഥ്യമാക്കി. ഉദ്യോഗസ്ഥരുടെതടക്കം നൂതന ആശയങ്ങൾ  ഏറെ പ്രയോജനപ്രദമായി. ജില്ലാ പഞ്ചായത്ത് പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സമയം നോക്കാതെ രാത്രിയിൽ പോലും ജോലി ചെയ്യാൻ ജീവനക്കാർ തയ്യാറായി. ഇതിൻ്റെ ഗുണഫലമാണ് അഞ്ചു വർഷക്കാലത്തെ നേട്ടങ്ങളായി മാറിയത്.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾ സംസ്ഥാനത്തിന് മാതൃകയായി. സ്മൈൽ പദ്ധതിയിലൂടെ വിദ്യാഭ്യാസ രംഗത്ത്  ഏറെ നേട്ടങ്ങളുണ്ടാക്കാനായി. 

എസ്എസ്എൽസി ഫലം വന്നപ്പോൾ മൂന്ന് തവണയാണ് സംസ്ഥാനത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഒന്നാമതെത്തിയത്. സ്വരാജ് ട്രോഫി , 
വയോജനങ്ങൾക്കായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള അവാർഡ് തുടങ്ങി പല അവാർഡുകളും നമുക്ക് നേടാനായി . ഇത്രയും കൂടുതൽ അവാർഡുകൾ ലഭിച്ച ജില്ലാപഞ്ചായത്ത് കൂടിയാണ് കണ്ണൂർ. 

പേപ്പട്ടി ശല്യത്തിന് പരിഹാരം ആയി പടിയൂരിൽ ഒരു എബിസി കേന്ദ്രം കൂടി തുടങ്ങും. നവംബർനാലിന് ഇതിന്റെ ഉദ്ഘാടനം നടക്കും. ആഗോള പ്രവാസി നിക്ഷേപ സംഗമത്തിൻ്റെ ഭാഗമായി 200 സംരഭ' ങ്ങൾ തുടങ്ങി കഴിഞ്ഞു. തുടർപദ്ധതികളും യാഥാർത്ഥ്യമാകുമെന്നും രത്നകുമാരി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ സുരേഷ് ബാബു, അഡ്വ. കെ സരള എന്നിവരും പങ്കെടുത്തു.