തലശേരിയിൽ മരമില്ലിലുണ്ടായ അപകടം ചികിത്സയിലിരിക്കെ കൂരാറ സ്വദേശിയായ യുവാവ് മരണമടഞ്ഞു

തലശേരി റെയിൽവേ സ്റ്റേഷൻ സമീപത്തെ  മരമില്ലിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. കൂരാറ സ്വദേശിയായ കഴുങ്ങുംവെള്ളി വട്ടക്കുനിയിൽ വാസുവിന്റെയും വനജയുടെയും മകനുമായ പ്രവീണാ (39) ണ്  മരണമടഞ്ഞത്.

 

പാനൂർ: തലശേരി റെയിൽവേ സ്റ്റേഷൻ സമീപത്തെ  മരമില്ലിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. കൂരാറ സ്വദേശിയായ കഴുങ്ങുംവെള്ളി വട്ടക്കുനിയിൽ വാസുവിന്റെയും വനജയുടെയും മകനുമായ പ്രവീണാ (39) ണ്  മരണമടഞ്ഞത്. കഴിഞ്ഞ ദിവസമാണ് മരമില്ലിൽ ഉണ്ടായ അപകടത്തിൽ പ്രവീണിന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. പ്രജീഷ് സഹോദരനാണ്.