ക്ഷേത്രവിശ്വാസ സംരക്ഷണ സമിതി കൺവെൻഷൻ നടത്തി

ക്ഷേത്ര വിശ്വാസ സംരക്ഷസമിതിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. ജവഹർ ഓഡിറ്റോറിയത്തിൽ നടത്തിയ കൺവെൻഷൻ കെ പി സി സി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്തു.

 

കണ്ണൂർ: ക്ഷേത്ര വിശ്വാസ സംരക്ഷസമിതിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. ജവഹർ ഓഡിറ്റോറിയത്തിൽ നടത്തിയ കൺവെൻഷൻ കെ പി സി സി ജനറൽ സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉൽഘാടനം ചെയ്തു. ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻനമ്പൂതിരി ഭദ്രദീപം കൊളുത്തി. രക്ഷാധികാരി അടിമന വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. 

കെ സി ശ്രീജിത്, രാജീവൻ എളയാവൂർ, കായക്കൂൽ രാഹൂൽ, കെ സി ഗണേശൻ, എം മഹേഷ്, എം കെ മോഹനൻ, സി എം ഗോപിനാഥൻ,കെ കെ ഉദയഭാനു, പി വി പവിത്രൻ ,പി നന്ദകുമാർ,ഒ കരുണാകരൻ എന്നിവർ സംബന്ധിച്ചു.