തളിപ്പറമ്പ രാജരാജേശ്വര കലാരത്ന പുരസ്കാരം പ്രഖ്യാപിച്ചു
തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം നൽകുന്ന ഈ വർഷത്തെ രാജരാജേശ്വര കലാരത്ന പുരസ്കാരം (പട്ടും വളയും) പ്രഖ്യാപിച്ചു. എലൂർ അരുൺ ദേവ് വാര്യർ (മദ്ദളം), നീലേശ്വരം സന്തോഷ് മാരാർ (ചെണ്ട), സദനം ഉണ്ണികൃഷ്ണൻ ( ശാസ്ത്രീയ നൃത്തം) എന്നിവരെയാണ് പുരസ്കാരത്തിന് ഈ വർഷം തെരഞ്ഞെടുത്തത്
തളിപ്പറമ്പ : തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം നൽകുന്ന ഈ വർഷത്തെ രാജരാജേശ്വര കലാരത്ന പുരസ്കാരം (പട്ടും വളയും) പ്രഖ്യാപിച്ചു. എലൂർ അരുൺ ദേവ് വാര്യർ (മദ്ദളം), നീലേശ്വരം സന്തോഷ് മാരാർ (ചെണ്ട), സദനം ഉണ്ണികൃഷ്ണൻ ( ശാസ്ത്രീയ നൃത്തം) എന്നിവരെയാണ് പുരസ്കാരത്തിന് ഈ വർഷം തെരഞ്ഞെടുത്തത്. ക്ഷേത്ര കലാരംഗത്ത് മഹനീയമായ കണക്കാക്കുന്ന രാജരാജേശ്വര ക്ഷേത്രത്തിലെ പട്ടും വളയും ക്ഷേത്ര കലകളിൽ മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന അംഗീകാരമാണ്.
മലയാളിയുടെ സംസ്കാരത്തിൽ ബഹുമാനവും ആദരവുമാണ് വ്യക്തിയുടെ മൂല്യം അളക്കാനുള്ള പ്രധാന മാനദണ്ഡം. ഈ ബഹുമതി പ്രകടിപ്പിക്കുന്ന പരമ്പരാഗത രീതികളിൽ ഒന്നാണ് “പട്ടും വളയും നൽകി ആദരിക്കൽ.സാമൂഹ്യ, സാംസ്കാരിക, മതപരമായ പരിപാടികളിൽ പ്രശസ്തരായ വ്യക്തികളെയോ സേവനനിരതരായവരെയോ ആദരിക്കുമ്പോൾ ഈ ചടങ്ങ് നടത്തുന്നത് പതിവാണ്. പൗരന്മാരുടെ നേട്ടങ്ങളെ സമൂഹം അംഗീകരിക്കുന്നതിന്റെ പ്രതീകമായും ഇത് കണക്കാക്കുന്നു .
പുരസ്കാര ദാന ചടങ്ങ് നവംബർ 15ന് ഉച്ച പൂജക്ക് ശേഷം രാജരാജേശ്വര ക്ഷേത്രാങ്കണത്തിൽ വെച്ച് നടക്കും. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.