തളിപ്പറമ്പ നഗരസഭ വയോജന സംഗമവും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ചടങ്ങും നടത്തി

തളിപ്പറമ്പ നഗരസഭ വയോജന സംഗമവും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ചടങ്ങും നടത്തി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന സംഗമം വൈസ് ചെയർമാൻ  കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭയിലെ എല്ലാ വാർഡിലെയും 80 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു.
 

തളിപ്പറമ്പ  :തളിപ്പറമ്പ നഗരസഭ വയോജന സംഗമവും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ചടങ്ങും നടത്തി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന സംഗമം വൈസ് ചെയർമാൻ  കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭയിലെ എല്ലാ വാർഡിലെയും 80 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു.


ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.ഷബിത,പി.റജില,നബീസ ബീവി,പി.പി.മുഹമ്മദ് നിസാർ,കെ.പി.ഖദീജ,കൗൺസിലർ കുഞ്ഞിരാമൻ .ഇ,എന്നിവർ സംസാരിച്ചു.കൗൺസിലർമാരായമുഹമ്മദ് കുഞ്ഞി കെ.എം,സി.മുഹമ്മദ് സിറാജ്,രമേശൻ.കെ ,റഹ്മത്ബീ ഗം,റസിയ.കെ.പി,സി.പി.മനോജ്,വനജ.ഡി,വത്സല,വാസന്തി.പി.വി,ഷൈനി.പി എന്നിവരും കുടുംബശ്രീ പ്രവർത്തകരും,അംഗൻവാടി പ്രവർത്തകരും പങ്കെടുത്തു.എല്ലാ വാർഡിലെയും വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർ വൈസർ സ്മിത.കെ.കുന്നിൽ സ്വാഗതവും,സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ നന്ദിയും പറഞ്ഞു