തളിപ്പറമ്പ നഗരസഭാ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം : മുസ്‌ലിം ലീഗ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തളിപ്പറമ്പ നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വരുന്ന തീരുമാനങ്ങളും ഇടപെടലുകളും വിചിത്രമാണെന്നും, അദ്ദേഹത്തിന്റെ മനോനിലയിൽ എന്തോ കാര്യമായി സംഭവിച്ചുണ്ടെന്നും അത് അടിയന്തിരമായി പരിശോധിക്കണമെന്നും മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മറ്റി പ്രസ്താവിച്ചു.

 

തളിപ്പറമ്പ : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തളിപ്പറമ്പ നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വരുന്ന തീരുമാനങ്ങളും ഇടപെടലുകളും വിചിത്രമാണെന്നും, അദ്ദേഹത്തിന്റെ മനോനിലയിൽ എന്തോ കാര്യമായി സംഭവിച്ചുണ്ടെന്നും അത് അടിയന്തിരമായി പരിശോധിക്കണമെന്നും മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മറ്റി പ്രസ്താവിച്ചു.

കേരളത്തെയാകെ നടുക്കിയ തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ അഗ്നിബാധയുണ്ടായ സമയത്ത് സെക്രട്ടറി ടുറിൽ ആയിരുന്നു,അപ്പോൾ തന്നെ യാത്ര കാൻസൽ ചെയ്തു വന്ന് തളിപ്പറമ്പിലെ ദുരന്ത നിവാരണത്തിനു നേതൃത്വം നൽകേണ്ട സെക്രട്ടറി ദിവസങ്ങൾക്ക് ശേഷമാണ് നാട്ടിൽ എത്തിയത്.മാത്രവുമല്ലാ,വന്നതിനു ശേഷവും വൃത്തിയാക്കൽ നടപടികൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളെ തടഞ്ഞുകൊണ്ട്  വ്യാപാരികളെ ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

നേരത്തെ നഗരസഭാ ഭരണം സിപിഎം നു ലഭിക്കുന്നതിനു വേണ്ടി അവരുടെ ആജ്ഞാവർത്തിയായി പ്രവർത്തിച്ച്‌ നഗരസഭയിലെ വാർഡ് വിഭജനം അട്ടിമറിച്ചു.സർവകക്ഷി യോഗത്തിൽ അംഗീകരിച്ച പുതിയ വാർഡുകളിലെ ബൂത്തുകൾ തന്നിഷ്ട പ്രകാരം മാറ്റുകയും ചെയ്തു.ദിവസങ്ങൾക്ക് മുമ്പ് നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനെതിരെ ജോയിന്റ് ഡയരക്ടർ എടുത്ത അച്ചടക്ക നടപടിയുടെ പേരിൽ സിപിഎം നേതാക്കൾക്ക് നന്ദി പറഞ്ഞു കൊണ്ട് പരസ്യമായി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളിട്ടു കൊണ്ട് അദ്ദേഹത്തിന്റെ സിപിഎം വിധേയത്വം പ്രകടമാക്കിയിരുന്നു.ഒരു ഉദ്യോഗസ്ഥ മേധാവി പരസ്യമായി പാർട്ടി അടിമത്വം പ്രകടിപ്പിച്ച ഇത്തരം സംഭവം കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതാണ്.

കഴിഞ്ഞ ദിവസം നടന്ന തളിപ്പറമ്പ നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ,വൈസ് ചെയർമാൻ,കൗൺസിലർമാർ,എന്നിവരോട് വളരെ മോശമായി പെരുമാറി സിപിഎം വിധേയത്വം ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് സെക്രട്ടറി പദവിയുടെ അന്തസ്സിനു കളങ്കം ചാർത്തുകയാണ് ഈ സുബൈർ എന്ന സെക്രട്ടറി ചെയ്ത് കൊണ്ടിരിക്കുന്നത്.

ഭരണ നിശ്ചലാവസ്ഥ സൃഷ്ടിച്ചും ദുരന്ത മുഖത്ത് രാഷ്ട്രീയം കളിച്ചും സിപിഎം നു അടിമ വേല ചെയ്യാനാണ് സെക്രട്ടറി ശ്രമിക്കുന്നതെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി മുസ്‌ലിം ലീഗ് അതിനെ നേരിടും

മുനിസിപ്പൽ മുസ്‌ലിം ലീഗ് ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡണ്ട് കെ വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി കെ മുഹമ്മദ് ബഷീർ,സിദ്ധിഖ് ഗാന്ധി,കെ പി ലുഖ്മാൻ,ജാബിർ തങ്ങൾ,പി പി ഇസ്മായിൽ,എൻ അബ്ദുല്ല എന്നിവർ പങ്കെടുത്തു.