ചേംബർ ഹാൾ മുതൽ താണവരെ ഹൈവെയിൽ 30 തെരുവ് വിളക്കുകൾ പ്രകാശിപ്പിച്ചു: മേയർ ഉദ്ഘാടനം ചെയ്തു
കണ്ണൂർ കോർപ്പറേഷൻ ഗാന്ധി സർക്കിൾ മുതൽ താണ ജംഗ്ഷൻ വരെയുള്ള ഹൈവേയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായ ചേമ്പർ ഹാൾ മുതൽ താണ വരെയുള്ള ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
Oct 18, 2025, 11:10 IST
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഗാന്ധി സർക്കിൾ മുതൽ താണ ജംഗ്ഷൻ വരെയുള്ള ഹൈവേയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായ ചേമ്പർ ഹാൾ മുതൽ താണ വരെയുള്ള ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
നഗര സൗന്ദര്യ വൽകരണത്തിൻ്റെ ഭാഗമായുള്ള പ്രവൃത്തിയുടെ രണ്ടാം ഘട്ടത്തിൽ 30 ലൈറ്റുകളാണ് ഹൈവേയിലെ ഡിവൈഡറുകളിൽ സഥാപിച്ചിട്ടുള്ളത് . ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സിയാദ് തങ്ങൾ , സുരേഷ് ബാബു എളയാവൂർ കൗൺസിലർ കെ.പി അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.