മ്യൂറൽ കലാകാരൻമാർക്ക് സംസ്ഥാന തലസംഘടന വരുന്നു : രൂപീകരണ യോഗം നവംബർ രണ്ടിന് കണ്ണൂരിൽ

സേവനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മ്യൂറൽ പെയിൻ്റിങ് കലാകാരൻമാരുടെ സംസ്ഥാന തലസംഘടന രൂപീകരിക്കുന്നതിൻ്റെ ഭാഗമായി നവംബർ രണ്ടിന് രാവിലെ 10 ന് മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി രൂപീകരണ യോഗം ചേരുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

 


കണ്ണൂർ : സേവനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മ്യൂറൽ പെയിൻ്റിങ് കലാകാരൻമാരുടെ സംസ്ഥാന തലസംഘടന രൂപീകരിക്കുന്നതിൻ്റെ ഭാഗമായി നവംബർ രണ്ടിന് രാവിലെ 10 ന് മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി രൂപീകരണ യോഗം ചേരുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

മ്യൂറൽ പെയിൻ്റിനെ സ്നേഹിക്കുന്ന സംസ്ഥാനത്തെ മുഴുവൻ കലാകാരൻമാരെയും ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാന സംഘടനാരൂപീകരണ യോഗം നടത്തുന്നത്. സംസ്ഥാനമാകെ എട്ടായിരത്തോളം മ്യൂറൽ കലാകാരൻമാരുണ്ട്. ഇവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനാണ് സംസ്ഥാന തലത്തിൽ സംഘടന രൂപീകരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇതിൻ്റെ തുടർച്ചയായി സംസ്ഥാന  സമ്മേളനം ഡിസംബറിൽ എർണാകുളത്ത് നടക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9747 304 067 എന്ന നമ്പറിൽ ബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ സേവനം സൊസൈറ്റി ചെയർമാൻ സി. ധീരജ്, സെക്രട്ടറി സി.കെ.രൂപേഷൻ, മ്യൂറൽ കലാകാരികളായ ബീന സജിത്ത്, മ്യൂറൽ കലാകാരികളായ രുഗ്മിണി എസ്.നായർ ( അപെക്സ് ഇൻ്റർനാഷനൽ സ്കൂൾ കോഴിക്കോട്, മ്യൂറൽ അധ്യാപിക സ്വർണലത എന്നിവർ പങ്കെടുത്തു.