കണ്ണൂർ താണയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ നഗരത്തിലെ താണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ചൊവ്വ സ്വദേശി കൃസ്ത്യൻ ബേസിൽ ബാബു (60)മാണ് മരിച്ചത്.
Updated: Oct 7, 2025, 15:57 IST
കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം നടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ചൊവ്വ സ്വദേശി കൃസ്ത്യൻ ബേസിൽ ബാബു (60)മാണ് മരിച്ചത്.
ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ച ലോറി റോഡിൽ വീണപ്പോൾ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു ബേസിൽ ബാബു തൽക്ഷണം മരിച്ചു. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.