ശബരിമലയിലെ സ്വർണ്ണക്കൊള്ള: യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി

പിണറായി ഭരണത്തിൽ ശബരിമലയിൽ നടക്കുന്ന സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് ദേവസ്വം മന്ത്രി വി.എം. വാസവന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു.

 

കണ്ണൂർ: പിണറായി ഭരണത്തിൽ ശബരിമലയിൽ നടക്കുന്ന സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് ദേവസ്വം മന്ത്രി വി.എം. വാസവന്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കാൽടെക്‌സിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ ബിജെപി കണ്ണുർ നോർത്ത് ജില്ലാപ്രസിഡന്റ് കെ.കെ. വിനോദ് കുമാർ സംസാരിച്ചു. 

പിണറായി സർക്കാർ പോലീസിന് ഉപയോഗിച്ച് ആചാരലംഘനത്തിന് കൂട്ടുനിന്നും ഇപ്പോൾ ഒരു ഭാഗത്തുനിന്ന് അയ്യപ്പന്റെ സമ്പത്ത് കട്ടുമുടിക്കുകയാണ്. അയ്യപ്പനെ തന്നെ മോഷ്ടിച്ചു കൊണ്ടുപോകുമോയെന്ന് മാത്രമേ അറിയേണ്ടതുള്ളൂവെന്ന് കെ.കെ. വിനോദ്കുമാർ പറഞ്ഞു. ഭക്തന്മാർ അയ്യപ്പന് സമർപ്പിച്ച സ്വർണവും പണവുമാണ് മോഷ്ടിച്ചു കൊണ്ടു പോകുന്നത്. ഇത് കേവലം ഏതാനും ഉദ്യോഗസ്ഥർ മാത്രം ചെയ്യുന്നതെല്ലാം മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വാസവനും അറിയാതെ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പോറ്റിയെ വെച്ച് പലരെയും പിണറായി പോറ്റി വളർത്തിയെന്നും സ്വർണ്ണകൊളള വിഷയത്തിൽ സിബിഐ അന്വേഷണം അത്യാവശ്യമാണെന്നും വിനോദ്കുമാർ പറഞ്ഞു.

മോർച്ച കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ ഹേമന്ത് മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി ട്രഷറർ പി.  ശ്രീകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ്, ജിജു വിജയൻ, ബിനിൽ കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി എസ്. അർജു സ്വാഗതം പറഞ്ഞു.