ഷാഫി പറമ്പിലിന് പോലീസ് മർദ്ദനം: അപലപിച്ച് രമേശ് ചെന്നിത്തല
പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതിനെ കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അപലപിച്ചു. മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടു.
Oct 11, 2025, 10:50 IST
തലശേരി : പേരാമ്പ്രയിൽ ഷാഫി പറമ്പിലിനെ പോലീസ് ക്രൂരമായി മർദ്ദിച്ചതിനെ കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അപലപിച്ചു. മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടു.പേരാമ്പ്രയിൽ സമാധാനന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഷാഫി പറമ്പിൽ എംപി അടക്കമുള്ളവരെ പോലീസ് ക്രൂരമായി മർദ്ദിച്ചത്. ഈ കിരാത നടപടിയെ അതിശക്തമായി അപലപിക്കുന്നു.
എംപി ആണെന്നറിയാമായിരുന്നിട്ടും ആ പരിഗണന പോലും കൊടുക്കാതെ മർദ്ദിക്കുകയായിരുന്നു.ഷാഫിയുടെ പരിപാടികൾ കലക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും കാലങ്ങളായി ശ്രമിച്ചുവരികയാണ്. ഇതിൻ്റെ തുടർച്ചയാണ് ഈ പോലീസ് അതിക്രമം.ഇതിന് നേതൃത്വം നൽകിയ മുഴുവൻ പോലീസുകാർക്കെതിരെയും അതിശക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും- ചെന്നിത്തല പറഞ്ഞു.