കണ്ണൂർ നഗരത്തിൽ ഗ്ളാസ് വൃത്തിയാക്കാനെന്ന പേരിൽ വാഹന യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിക്കെതിരെ കേസെടുത്തു
കണ്ണൂർ നഗരത്തിൽ സിഗ്നൽ ജങ്ഷനിൽ നിർത്തിയിട്ടവാഹന യാത്രക്കാരെ ശല്യം ചെയ്തയാൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കാൽടെക്സ് സിഗ്നൽ ജംഗ്ഷനിൽ വാഹന യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദിക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്.
Oct 6, 2025, 10:52 IST
കണ്ണൂർ : കണ്ണൂർ നഗരത്തിൽ സിഗ്നൽ ജങ്ഷനിൽ നിർത്തിയിട്ടവാഹന യാത്രക്കാരെ ശല്യം ചെയ്തയാൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കാൽടെക്സ് സിഗ്നൽ ജംഗ്ഷനിൽ വാഹന യാത്രക്കാരെ ശല്യം ചെയ്ത രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദിക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്.
സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ ഗ്ലാസ് ഉടമസ്ഥരുടെ അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് കണ്ണൂർ ടൗൺ പോലീസ് നടപടി സ്വീകരിച്ചത്. നേരത്തെ വാഹന ഉടമകൾക്ക് ഈ കാര്യത്തിൽ പരാതിയുണ്ടായിരുന്നു.