മദ്യലഹരിയിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വനിതാ ഹോസ്റ്റലിൽ മതിൽ ചാടിയത് കണ്ണൂരിലെ പ്രമുഖ ഹോട്ടൽ ഉടമ ;കേസൊതുക്കാൻ അണിയറ നീക്കം
കണ്ണൂർ നഗരത്തിലെ താവക്കരയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഇന്നലെ രാത്രി പത്തുമണിക്ക് മദ്യലഹരിയിൽ അതിക്രമിച്ചു കയറിയതിന് പൊലിസ് കസ്റ്റഡിയിലെടുത്തത്
കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഇന്നലെ രാത്രി പത്തുമണിക്ക് മദ്യലഹരിയിൽ അതിക്രമിച്ചു കയറിയതിന് പൊലിസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമകളിലൊരാളായ യുവാവ്. ജീപ്പിലെത്തി കോംപൗണ്ടിൽ മതിൽ ചാടിക്കടന്ന ഇയാളെ സെക്യുരിറ്റി ജീവനക്കാരും നാട്ടുകാരും പിടികൂടി പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു.
എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സൗഹൃദമുള്ള പെൺകുട്ടിയെ കാണാനാണ് മതിൽ ചാടിയെത്തിയതെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴി. യുവാവിനെതിരെ പരാതിയാരും നൽകാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലിസിൻ്റെ വിശദീകരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ താമസിക്കുന്ന ഹോസ്റ്റലാണിത്. ഇതിനകത്ത് സെക്യൂരിറ്റി ജീവനക്കാരെ വെട്ടിച്ചു ചാടി കയറിയ ഇയാളെ ജീവനക്കാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. 'പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് അറിയിച്ചു. ഹോസ്റ്റൽ അധികൃതർ പരാതി നൽകുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് സൂചന.